¡Sorpréndeme!

മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് | Oneindia Malayalam

2017-10-26 1 Dailymotion

നടിയെ ആക്രമിച്ച കേസില്‍ ആദ്യം മുതല്‍ തന്നെ ദിലീപിനെ പിന്തുണക്കുന്ന വ്യക്തിയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇപ്പോഴിതാ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി പിസി ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.മഞ്ജുവാര്യര്‍ വൈരാഗ്യം മൂലം മനപ്പൂര്‍വ്വം ദിലീപിനെ കേസില്‍ കുടുക്കിയെന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരിപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ ആയിരുന്നു. പക്ഷേ വേര്‍പിരിഞ്ഞ ശേഷം മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.
എഡിജിപി സന്ധ്യക്കെതിരെയും പിസി ജോര്‍ജ് ആരോപണം ഉന്നയിക്കുന്നുണ്ട്. ദിലീപിന് എതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ് എന്നും പിസി ജോര്‍ജ് പറയുന്നു. ഗുരുതര ആരോപണങ്ങളാണ് പിസി ജോര്‍ജിന്‍റേത്.

PC George About Manju Warrier And Dileep.